അടൂർ : ഗാന്ധിഭവൻ മിത്രപുരം ഐ.ആർ.സി.എ യുടെ ക്രിസ്മസ് - പുതുവത്സരാഷോഷവും കുടുംബ സൗഹൃദസംഗമവും ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ ഉദയഗിരിയിലെ ഐ.ആർ.സി.എയിൽ നടക്കും. സിനിമ - സീരിയൽ താരം പുന്നപ്ര പ്രശാന്ത് (അയ്യപ്പബൈജു) ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ ഡവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷതവഹിക്കും. ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ പുനലൂർ സോമരാജൻ മുഖ്യ പ്രഭാഷണം നടത്തും. നവജീവനകേന്ദ്രം ഡയറക്ടർ ഫാ.മോൻസി പി.ജേക്കബ് ക്രിസ്മസ് സന്ദേശം നൽകും. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ്, പഞ്ചായത്തംഗം ഷൈലജ പുഷ്പ്പൻ, ജയചന്ദ്രൻ ഉണ്ണിത്താൻ, പത്മാലയം ആർ.രാധാകൃഷ്ണൻ, മുഹമ്മദ് ഷെമീർ,വികസന സമിതി സെക്രട്ടറി മുരളി കുടശനാട്, ഐ.ആർ.സി.എ പ്രോജക്ട് ഇൻ - ചാർജ്ജ് എസ്. അനിൽകുമാർ എന്നിവർ പ്രസംഗിക്കും.