തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവം തിരുവല്ല മേഖലയിൽ തുടങ്ങി. നെടുമ്പ്രം,കടപ്ര,നിരണം,പെരിങ്ങര പഞ്ചായത്തുകളിലാണ് വിജ്ഞാനോത്സവം . എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പ്രത്യേകമായാണ് പരിപാടി. ഒരുമാസക്കാലമായി നിരീക്ഷണം,പരീക്ഷണം,ചിത്രീകരണം,സർഗാത്മക രചനകൾ, യുക്ത്യാധിഷ്ഠിത കളികൾ, നിർമ്മാണങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങൾ കുട്ടികൾ വീട്ടിലിരുന്ന് പൂർത്തിയാക്കിയിരുന്നു. അവയുടെ അവതരണങ്ങളാണ് ഇപ്പോൾ പഞ്ചായത്തടിസ്ഥാനത്തിൽ നടക്കുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട വിജ്ഞാനോത്സവത്തിലും പങ്കെടുക്കാം.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പുന്നൂസ് (നിരണം), നിഷാ അശോകൻ (കടപ്ര), മാത്തൻ ജോസഫ് (പെരിങ്ങര), ടി.പ്രസന്നകുമാരി (നെടുമ്പ്രം) ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല (നഗരസഭ) എന്നിവർ ഉദ്ഘാടനം ചെയ്തു. സേതു ബി.പിള്ള,ലതാപ്രസാദ്,സംഗീത പി.എസ്, മല്ലിക ജി,ടൈറ്റസ് ജോർജ് എന്നിവർ ജനറൽ കൺവീനർമാരാണ്. . പരിഷത്ത് മേഖലാസെക്രട്ടറി ബെന്നി മാത്യു, ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ, എ.ഇ.ഒ മിനികുമാരി വി.കെ, മേഖലാ കൺവീനർ അലക്സാണ്ടർ പി.ജോർജ്, ഡയറ്റ് ഫാക്കൽറ്റി ഡോ.കെ.ഷീജ, മേഖലാ കമ്മിറ്റി അംഗങ്ങളായ രജനി ഗോപാൽ,സാം ജോയി,ജോൺ പി.ജോൺ,അജി തമ്പാൻ,മഹേഷ് കുമാർ, സജി മാത്യു,അഡ്വ.രമേഷ്,പ്രജിത് പ്രസന്നകുമാർ,മഹിജ പി.ടി എന്നിവർ നേതൃത്വം നൽകുന്നു.