
പത്തനംതിട്ട : കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്രിസ്മസ് പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു നിർവഹിച്ചു. ഇലന്തൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ പ്രോജക്ട് ഓഫീസർ ആർ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമവ്യവസായ ഓഫീസർ എസ്. ഹേമകുമാർ, ജൂനിയർ സൂപ്രണ്ട് കെ.ജി.വേണുഗോപാൽ എന്നിവർ സംസാരിച്ചു. ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ റിബേറ്റ് 31ന് അവസാനിക്കും.