cgnr-municipality-
കുടുംബശ്രീ മാർക്കറ്റിങ്ങ് കിയോസ്‌ക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: നഗരസഭാ കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച കുടുംബശ്രീ മാർക്കറ്റിങ്ങ് കിയോസ്‌ക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. വൈസ് ചെയർമാൻ ഗോപു പുത്തൻമടത്തിൽ ആദ്യ വിൽപ്പന നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന വർഗീസ് ,കൗൺസിലർമാരായ റിജോ ജോൺ ജോർജ്, അർച്ചന കെ. ഗോപി, മനുകൃഷ്ണൻ, മെമ്പർ സെക്രട്ടറി സുജിത് സുധാകർ, സി.ഡി.എസ് ചെയർപേഴ്‌സൺ സരോജിനി വി.കെ എന്നിവർ പങ്കെടുത്തു. നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ സംരഭകർക്ക് അവരുടെ ഉത്പന്നങ്ങൾ കിയോസ്‌ക്കിലൂടെ വിറ്റഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കിയോസ്‌ക്കിൽ നിന്ന് ഗുണമേന്മയുള്ളതും മായം കലരാത്തതുമായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിക്കൂട്ടുകൾ, നാടൻ പലഹാരങ്ങൾ എന്നിവ മിതമായ വിലയ്ക്ക് ലഭ്യമാണ്.