plus-one

പത്തനംതിട്ട : സ്‌കോൾ കേരള മുഖേനെ ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങൾക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കാം. അന്വേഷണങ്ങൾക്ക് ഫോൺ : 0471 2342950, 2342271, 2342369.