തിരുവല്ല: തൃക്കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറും. 28ന് ആറാട്ടോടെ സമാപിക്കും. നാളെ വൈകിട്ട് 7നും 8നും മദ്ധ്യേ ക്ഷേത്രതന്ത്രി ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരി കൊടിയേറ്റും. 20ന് മുരണിക്ക് പുറപ്പാട്, 23ന് വൈകിട്ട് 7ന് മാജിക്ക് ഷോ. തുടർന്ന് നടനകേളി. 24ന് വൈകിട്ട് 7ന് നൃത്തസന്ധ്യ. 25ന് രാവിലെ 8ന് ശ്രീബലി. 11ന് ഓട്ടൻതുള്ളൽ. വൈകിട്ട് 5ന് കാഴ്ചശ്രീബലി, വേലകളി. 7ന് സേവ. രാത്രി 10ന് കേളി. തുടർന്ന് മേജർസെറ്റ് കഥകളി. 26ന് വൈകിട്ട് 5ന് കാഴ്ച ശ്രീബലി സേവ . രാത്രി 10ന് ഫ്യൂഷൻ. പള്ളിവേട്ട ദിനമായ 27ന് പകൽ 12ന് ഉത്സവബലി, വൈകിട്ട് 7ന് വിശേഷാൽ സേവ .രാത്രി 11ന് സംഗീത സദസ്, വെളുപ്പിന് 2ന് പള്ളിവട്ട. 28ന് രാവിലെ 10ന് കൊടിയിറക്ക്. വൈകിട്ട് 6ന് ആറാട്ടെഴുന്നെള്ളത്ത്, രാത്രി 10ന് ബാലെ. 12ന് ആറാട്ട് വരവ്. രണ്ടാം ഉത്സവം മുതൽ ആറാം ഉത്സവം വരെ നടക്കുന്ന ഊരുവലത്ത് ദേവസ്വം ബോർഡിന്റെ അനുവാദം ലഭിച്ചിട്ടില്ലാത്തതിനാൽ ഉത്സവാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രോപദേശക സമിതി കൺവീനർ എ.ജി.സുശീലൻ, ജോ.കൺവീനർ കവിയൂർ സദാശിവ മാരാർ എന്നിവർ അറിയിച്ചു.
ഹനുമദ് ജയന്തി
ഹനുമത് ജയന്തി ആഘോഷം 27ന് തുടങ്ങും. 28മുതൽ ജനുവരി 2 വരെ അഖണ്ഡ നാമജപയജ്ഞം നടക്കും. ജനുവരി 2ന് പകൽ 11ന് കളഭാഭിഷേകം, വൈകിട്ട് 5ന് പഞ്ചവാദ്യ കച്ചേരി, 6ന് സംഗീത സദസ്, 7ന് ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുഷ്പരഥ ഘോഷയാത്ര, രാത്രി10ന് ഭക്തിഗാനമേള.