തിരുവല്ല: തിരുവല്ല സർവീസ് സഹകരണ ബാങ്കും സേവാഭാരതി കാവുംഭാഗം യൂണിറ്റും സംയുക്തമായി ഇ -ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് പി.എസ് മനോഹരൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ പി.കെ.ഗോപിദാസ്, സി.കെ.ബാലകൃഷ്ണപിള്ള, പി.കെ.വേണുഗോപാൽ, സേവാഭാരതി യുണിറ്റ് ഭാരവാഹികളായ ശരത്ത് പുറയാറ്റ്, ഉണ്ണി പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.