പത്തനംതിട്ട : സി.വി. ജോസ് രക്തസാക്ഷി ദിനാചരണം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാതോലിക്കറ്റ് കോളേജിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥി റാലി സി.വി ജോസ് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി പൊതുയോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അമൽ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, സി.പി. എം ഏരിയാ സെക്രട്ടറി .പി.ആർ.പ്രദീപ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ. സജികുമാർ, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം .സജിത്.പി. ആനന്ദ്, എസ്.എഫ്.ഐ പത്തനംതിട്ട ഏരിയാ സെക്രട്ടറി ജസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.