പത്തനംതിട്ട : മുംബയ് യവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് സിലെബിലിറ്റീസിന്റെയും എം.ജി സർവകലാശാലയുടെയും നേതൃത്വത്തിൽ സൗജന്യ ശ്രവണ സഹായി വിതരണം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി തിരുവല്ല കുറ്റൂർ സെന്റ് മേരീസ് ഊർശേം പള്ളി അങ്കണത്തിൽ നടക്കും. മാസവരുമാനം 15000 രൂപയിൽ കുറവുള്ള കുടുംബങ്ങളിലെ കേൾവി വൈകല്യമുള്ളവർക്ക് കേൾവി തകരാറുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കേറ്റ്, ആധാർ കാർഡിന്റെ കോപ്പി, രണ്ട് ഫോട്ടോ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കേറ്റ് എന്നിവ കൊണ്ടുവരണം. ഫോൺ 9400916314, 8330829051, 9447126302, 9447281443, 9447094309 എന്നീ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് ഭാരവാഹികളായ കുര്യന് വർഗീസ്, ഷാജി വർഗീസ്,റജി ഏബ്രഹാം,എം.മധു, മാത്യൂസ് കെ.ജേക്കബ്എന്നിവർ പങ്കെടുത്തു.