തിരുവല്ല: നഗരത്തിലെ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാലടി സ്വദേശി സഞ്ചരിച്ച ഇന്നോവ കാറും തിരുവല്ല സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈപ്പാസിലെ ചിലങ്ക ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. കാലടി സ്വദേശി സഞ്ചരിച്ചിരുന്ന കാർ, ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി ചിഞ്ചുറാണിയുടെ കാർ ഉൾപ്പെടെ ഒന്നരമാസത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.