dto
കെ.എസ്.ആർ.‌ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് പ്രവർത്തകർ ഡി.ടി.ഒയ്ക്ക് മുന്നിൽ നടത്തിയ ധർണ

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പത്തനംതിട്ട ഡി.ടി.ഒ ഒാഫീസിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ. എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. എംപ്ളോയീസ് സംസ്ഥാന സെക്രട്ടറി കെ.എൽ. യമുനാ ദേവി, ട്രഷറർ ആർ.വിനോദ് കുമാർ, യൂണിറ്റ് ഭാരവാഹികളായ ജി.മനോജ്, എം.ജി. മഹേഷ്, എം.ജി.മനു കുമാർ, കെ.എൻ.ഗോപാലകൃഷ്ണൻ നായർ, ജി. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ നഗരം ചുറ്റി പ്രകടനം നടത്തി.