അടൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് അടൂരിൽ എ.ടി ഒാഫീസ് ഉപരോധ സമരം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. ബിനീഷ് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡി.അനിൽ,ഹരിലാൽ, ബൈജു, സനൽ, ബിജു എന്നിവർ നേതൃത്വം നൽകി.