ഒാമല്ലൂർ: കാൽ നൂറ്റാണ്ടിന് ശേഷം കുളക്കട പാടത്ത് വിത്തിറക്കി. നാടിന്റെ കൃഷിപാഠം കാണാൻ ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരുമെത്തി. കളക്ടർക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരനും പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലും വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വലിയ തോട് വൃത്തിയാക്കിയത് കർഷകർക്ക് സഹായമായി. പാടശേഖര സമിതി പ്രസിഡന്റ് തമ്പിക്കുട്ടി ജോഷ്വ, സെക്രട്ടറി കെ.ജി.പാപ്പൻ, വാർഡ് അംഗം മിനി വർഗീസ്, വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, മനോജ് കുമാർ, പി.സുജാത, സുരേഷ് കുമാർ, അന്നമ്മ റോയി, റിജു കോശി, കെ.സി.അജയൻ, എൻ.മിഥുൻ, കെ.അമ്പിളി, കൃഷി ഡെപ്യൂട്ടി ഡയറക്ട‌ർ എലിസബത്ത് തമ്പാൻ, കൃഷി ഓഫീസർ റെഞ്ചു, വി.ഡയറക്ടർ അനിൽ ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.