തിരുവല്ല: ഹോട്ടൽ ജീവനക്കാരനും പോക്സോ കേസിലെ പ്രതിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എം.സി. റോഡിൽ തിരുമൂലപുരം ജംഗ്‌ഷന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ ചെങ്ങന്നൂർ ബുധനൂർ പുതുവന പുത്തൻ വീട്ടിൽ രാജശേഖരന്റെ മകൻ ശ്രീരാജ് (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് ഹോട്ടലിന് സമീപത്തെ മാവിന്റെ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പോക്സോ കേസിൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ നാലുമാസം റിമാൻഡിലായിരുന്നു. രണ്ടാഴ്ചയോളമായി തിരുമൂലപുരത്തെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ശോഭന, സഹോദരി: ശ്രീലക്ഷ്മി.