b

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 22 ന് പത്തനംതിട്ട തെള്ളിയൂരിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ശാസ്ത്രീയ കൂൺകൃഷി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതലാണ് പരിശീലനം . കൂടുതൽ വിവരങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും 21 ന് വൈകിട്ട് 4 മണിക്കുമുമ്പായി 9447801351 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.