
പത്തനംതിട്ട : കേരള കോ-ഓപറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് യോഗം സംസ്ഥാന പ്രസിഡന്റ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി കെ. മോഹനൻ റിട്ടേണിംഗ് ഓഫീസറായി. ജില്ലാഭാരവാഹികളായി കോതകത്തു ശശീധരൻ നായർ (പ്രസിഡന്റ് ), ഹരികുമാർ ഹരിതം (സെക്രട്ടറി ), പി. രവീന്ദ്രൻനായർ (ട്രഷറർ), സുഭാഷ് കാരക്കാട്ട്കുന്നേൽ, ഏലിയാമ്മ ഉമ്മൻ മൈലപ്ര (വൈസ് പ്രസിഡന്റുമാർ) , എ.എസ്.പ്രകാശ്, ടി.എം.മാത്യു (ജോ. സെക്രട്ടറിമാർ), കെ.ആർ.സുരേഷ് കുമാർ (ഓഡിറ്റർ), എം.കെ.സോമനാഥൻ (സംസ്ഥാന എക്സിക്യൂട്ടീവ്) എന്നിവരെ തിരഞ്ഞെടുത്തു.