പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാർക്കറ്റിംഗ് ഔട്ട്ലെറ്റ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പൂങ്കാവ് മാർക്കറ്റിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.