പത്തനംതിട്ട: പരിസ്ഥിതിക്കും കേരളത്തിനും വിനാശകരമായ,രണ്ട് ലക്ഷം കോടിയിലധികം രൂപ ചെലവുവരുന്ന സിൽവർലൈൻ പദ്ധതി ഭാവിതലമുറയെപ്പോലും കടക്കെണിയിലാക്കുമെന്ന് കേരളാ കോൺഗ്രസ് (ജോസഫ്) എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറേറിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.പി മാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, എ. ഷംസുദ്ദീൻ, പി. മോഹൻരാജ്, ബാബു ജോർജ്, ജോർജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, ഘടകകക്ഷി നേതാക്കളായ റ്റി.എം ഹമീദ്, അഡ്വ. ജോർജ് വർഗീസ്, സനോജ് മേമന, കെ.ഇ അബ്ദുൾ റഹ്മാൻ, സമദ് മേപ്രത്ത്, ജോസഫ് എം. പുതുശേരി, ജേക്കബ് തോമസ്, തങ്കമ്മ രാജൻ, ഇ.കെ ഗോപാലൻ, വെള്ളൂർ വിക്രമൻ, അനീഷ് വരിക്കണ്ണാമല, കെ. റെയിൽ വിരുദ്ധ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.