പ്രമാടം : ഡി.വൈ.എഫ്.ഐ പൂങ്കാവ് യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ 10ന് പൂവക്കാട്ടിൽ വിഷ്ണുവിന്റെ വസതിയിൽ നടക്കും. കോന്നി ബ്ളോക്ക് ജോയിന്റ് സെക്രട്ടറി എം.അഖിൽ മോഹൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാമത്സരങ്ങൾ പു.ക.സ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിനു.ഡി. രാജും കായിക മത്സരം സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ്. ഗോപിയും ഉദ്ഘാടനം ചെയ്തു.