പന്തളം: പന്തളം നഗരസഭയിൽ തെരുവുവിളക്കു പരിപാലനത്തിന് വാങ്ങിയ ട്യൂബുകൾ ഡ്യൂപ്ലിക്കേറ്റ് എന്ന് ആരോപിച്ച് ട്യൂബ് ബോക്‌സുമായി കൗൺസിലർമാർ കൗൺസിലിൽ പ്രതിഷേധം നടത്തി. പന്തളം നഗരസഭ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷത്തോളം രൂപ മുടക്കി തെരുവുവിളക്കു പരിപാലനത്തിനായി വാങ്ങിയ ട്യൂബുകൾ പോസ്റ്റിൽ കയറി ട്യൂബിട്ട് താഴെയിറങ്ങും മുമ്പേ കണ്ണടയ്ക്കും ഇതോടെ പന്തളം നഗരം കൂരിരുട്ടിലാണ്, ടെന്റർ എടുത്ത ആളിനെ വിളിച്ചു വരുത്തണമെന്നും ഡ്യൂപ്ലിക്കേറ്റ് ട്യൂബുകൾ മാറ്റി ഒർജിനൽ ട്യൂബുകൾ നൽകണം. ഇപ്പോൾ ട്യൂബുകൾ സ്ഥാപിക്കാൻ ചില വായ തുക ടെൻഡർ എടുത്തയാളിൽ നിന്നും ഈടാക്കണമെന്നും ട്യൂബുകൾ മാറ്റി തരാത്ത പക്ഷം പേമെന്റ് നൽകരുതെന്നും കെ.ആർ രവി,കെ.ആർ വിജയകുമാർ, പന്തളം മഹേഷ്, സുനിതാ വേണു,രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.