
പത്തനംതിട്ട: ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ പ്രവർത്തക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. രക്ഷാകർതൃസംഗമം കെ.ആർ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സിന്ധു അനിൽ ,ശാസ്താമഠം ശ്രീകുമാർ, ജി.സദാനന്ദൻ നായർ, കെ.സിയാദ്, കെ.എം.രാജ, കെ.മൻമഥൻനായർ, ഹാജിറ ജബാർ, ലൈല സോമൻ, സൂസമ്മ തോമസ്, ഷൈനി ഷാജി, കൃഷ്ണപ്രിയ മോഹനൻ എന്നിവർ സംസാരിച്ചു.