group

റാന്നി : അതിദരിദ്രരെ കണ്ടെത്തുന്നതിന് വാർഡുതല ജനകീയ പ്രവർത്തനങ്ങൾക്ക് പെരുനാട് പഞ്ചായത്തിൽ തുടക്കമായി. ഫോക്കസ്ഗ്രൂപ്പ് ചർച്ചകൾ ജില്ലാകളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്‌ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ സുമേഷ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, മോഹിനി വിജയൻ, എം.എസ്. ശ്യാം, അജിത റാണി, മഞ്ജുപ്രമോദ്, വി.കെ. രാജഗോപാൽ, എൻ. ബാലകൃഷ്ണപിള്ള, അട്ടത്തോട് ഗിരിജൻ കോളനി ഊരുമൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.