hocky
ഹോക്കി അസോസിയേഷൻ പത്തനംതിട്ട ജില്ലാ രക്ഷാധികാരിയായി തിരഞ്ഞെടുത്ത എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രനെ തിരുവല്ല യൂണിയനിൽ യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു

തിരുവല്ല: ഹോക്കി അസോസിയേഷൻ ജില്ലാ രക്ഷാധികാരിയായി തിരഞ്ഞെടുത്ത എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രനെ തിരുവല്ല എസ്.എൻ.ഡി.പി. യൂണിയൻ ആദരിച്ചു.എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ പൊന്നാടയണിയിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ., മനോജ് ഗോപാൽ, അനിൽചക്രപാണി എന്നിവർ പങ്കെടുത്തു.