shibiram
ക്ഷേത്ര സംരക്ഷണ സമിതി ദ്വിദിന പഠനശിബിരം പന്തളം കൊട്ടാരം നിർവ്വാഹക സമിതി അദ്ധ്യക്ഷൻ പി.ജി.ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ആചാരസംരക്ഷണം വ്രതാനുഷ്ഠാനമായി ഭക്തർ കണ്ടില്ലെങ്കിൽ ക്ഷേത്രങ്ങളുടെ നിലനില്പ് ആശങ്കയിലാകുമെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി അദ്ധ്യക്ഷൻ പി.ജി.ശശികുമാര വർമ്മ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ദ്വിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ, സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ, കെ.എസ്.സുദർശൻ, എൻ.രാധാകൃഷ്ണൻ, നാരായണ ഭട്ടതിരി, ട്രഷറർ വി.എസ് രാമസ്വാമി, കെ.ബി സദാശിവൻപിള്ള, കെ.എൻ.സന്തോഷ്‌ കുമാർ, രാജൻ, നാഗപ്പൻ നായർ എന്നിവർ ക്ലാസെടുത്തു. ശിബിരം ഇന്ന് സമാപിക്കും.