19-saji-cherian
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് സമഭാവന ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടക്കുന്ന തളിരിടം ശാസ്ത്രക്യാമ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ശാസ്ത്ര പഠനത്തോടൊപ്പം തന്നെ മികച്ച ശാസ്ത്രാവബോധവും പുതിയ തലമുറ ആർജ്ജിക്കണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ അഭിമുഖ്യത്തിൽ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് സമഭാവന ഗ്രന്ഥശാലയുടെ സഹകരണത്തോടെ നടക്കുന്ന തളിരിടം 2021 ശാസ്ത്രക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോൺസൺ ബേബി, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ, ബി.ഷാജ്‌ലാൽ, പ്രൊഫ.ബിജി ഏബ്രഹാം, ബി.എസ് പ്രദീപ്, അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ, രാജൻ പോൾ,​ ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം രാജേഷ് വള്ളിക്കോട്,​ ക്യാമ്പ് ഡയറക്ടർ പ്രൊഫ.കെ.കുര്യൻ എന്നിവർ സംസാരിച്ചു. പ്രൊഫ.കെ.സി പ്രകാശ്, പ്രൊഫ.തോമസ് രാജു, പ്രൊഫ.വർഗീസ് സി.ജോഷ്വ, ഡോ.ബി പത്മകുമാർ, പ്രൊഫ.നൈനാൻ സജിത് ഫിലിപ്പ്, പ്രൊഫ.വിനോയ് തോമസ്, പ്രൊഫ.കെ.ആർ സോമനാഥൻ പിള്ള എന്നിവർ ക്ലാസുകൾ നയിച്ചു.