pathikad
മല്ലപ്പള്ളി : മോഷണശ്രമം അന്യസംസ്ഥാനതൊഴിലാളികൾ പിടിയിൽ

മല്ലപ്പള്ളി : മോഷണ ശ്രമത്തിനിടെ അന്യസംസ്ഥാനത്തൊഴിലാളികളെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. തിരുനൽവേലി പേട്ട സ്ട്രീറ്റിലുള്ള വീരമണി ( 25), പരമശിവം (25) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഹനുമാൻ കുന്നിൽ പാതിക്കാട് പള്ളിയ്ക്ക് സമീപംകല്ലുമണ്ണിൽ വീട്ടിൽ പൊന്നമ്മ മത്തായിയുടെ ആളൊഴിഞ്ഞ രണ്ട് നില വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണ വിവരം സമീപവാസിയുടെ ശ്രദ്ധിയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു. എസ്.എച്ച് ഒ.ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത് എസ്.ഐ മധു, കോൺസ്റ്റബിൾമാരായ ആദർശ്, ബൈജു, രാജേഷ് കുമാർ, മനു കുഞ്ഞച്ചൻ എന്നിവർ സംഘത്തിലുണ്ടാരുന്നു.