 
നാരങ്ങാനം: തെരുവ് നായയ്ക്ക് പേബാധിച്ചതായി സ്ഥിരീകരിച്ചതോടെ നാട് ഭീതിയിലായി. അന്ത്യാളംകാവിലുള്ള സ്വകാര്യ എൻജിനിയറിംഗ് കോളേജ് വളപ്പിൽ അവശനിലയിൽ കണ്ട നായ ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നായ്ക്കളുമായി ഈ നായ കടി കൂടിയിരുന്നതായി പറയുന്നു. നാരങ്ങാനം ഗ്രാമ പഞ്ചായത്തിൽ തെരുവുനായകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു