19-othara-accident-3
ഓട്ടോറിക്ഷയും ടോറസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവല്ല : ഓതറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷയും ടോറസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മാന്നാർ സ്വദേശി രാധാകൃഷ്ണൻ നായർ, യാത്രക്കാരൻ മാവേലിക്കര സ്വദേശി ഐസക്ക് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. ഓതറ പുനവേലി ജംഗ്ഷന് സമീപത്തെ വളവിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ഓട്ടോ ടോറസിന്റെ ടയറിൽ ഇടിച്ച് മറിയുകയായിരുന്നു. ഐസക്കിന്റെ ഓതറയിലുള്ള ഭാര്യവീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.