ചെങ്ങന്നൂർ: യുവ എഴുത്തുകാരി കീർത്തി വിദ്യാസാഗർ രചിച്ച കവിതയിൽ ഒരു അനുയാത്ര എന്ന പുസ്തകം ഡോ.ബി.സന്ധ്യ, ഡോ. കായംകുളം യൂനസിന് നൽകി പ്രകാശനം ചെയ്തു. പ്രൊഫ.എം.ചന്ദ്രബാബുവിന്റെ അദ്ധ്യക്ഷത വഹിച്ചു. ഭാഷ ഇൻസ്റ്റിറ്റിയൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി പുസ്തക വിചാരവും, എഴുത്തുകാരൻ ബി.ബൽറാം, കവി എം.പാർത്ഥിവൻ എന്നിവർ സംസാരിച്ചു. ബിന്നി സാഹിതി, സ്മിത ഐ.പി എന്നിവർ കേരള യൂണിവേഴ്‌സിറ്റിയിൽ മലയാള വിഭാഗം ഗവേഷക വിദ്യാർത്ഥിനിയായ കീർത്തി വിദ്യാസാഗർ മുളക്കുഴ കാരയ്ക്കാട് പുത്തൻപുരയിൽ പ്രൊഫ.വിദ്യാസാഗറിന്റെയും ശ്രീലേഖയുടേയും മകളാണ്. സാഹിതിയുടെ യുവ ഗവേഷകയ്ക്കുള്ള പുരസ്‌കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ചെറുകഥകളും, കവിതകളും എഴുതിയ യുവസാഹിത്യകാരിയാണ് കീർത്തി.ബഡവാഗ്‌നി എന്ന കഥാസമാഹാരത്തിന് നവരസം സംഗീത സഭയുടെ അവാർഡ്, സപത്‌നി എന്ന കഥയ്ക്ക് കമലാ സുരയ്യ സ്‌പെഷ്യൽ ജൂറി അവാർഡ്, ആശാൻ കവിതയിലെ ഭണിതി വൈചിത്രം എന്ന പ്രബന്ധത്തിന് എം.പി പോൾ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.