റാന്നി: ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മന്ദമരുതി ബഥേൽ മാർത്തോമ്മാ ഇടവകയുടെ മുമ്പിലെ ഓടയുടെ മേൽമൂടി തകർന്നു. സ്ഥാപിച്ച് രണ്ടു മാസം പിന്നിടുമ്പോളാണ് സ്ലാബ് തകർന്നത്.ഓടകൾക്ക് നിലവാരമില്ലെന്ന പരാതി വ്യാപകമായിരുന്നു.പെരുമ്പുഴ ബസ് സ്റ്റാൻഡിനു മുന്നിൽ സ്ഥാപിച്ച ഓടയുടെ മുകളിലൂടെ ബസ് കയറിയപ്പോൾ സ്ലാബ് തകർന്നത് വലിയ പ്രതിക്ഷേധത്തിന് ഇടയാക്കിരുന്നു.ഓടയുടെ മുകളിലെ മേൽമൂടിയിലാണ് യാത്രക്കാർക്കുള്ള നടപ്പാത നിർമ്മിക്കുന്നത്.നിലവാരം ഇല്ലാത്ത സ്ലാബുകളിലൂടെയുള്ള നടപ്പാത നിർമ്മാണം അപകടം ഉണ്ടാക്കാൻ ഇടയാക്കും. ഇപ്പോൾ പലയിടത്തും സ്ഥാപിച്ച മാസങ്ങൾക്കുള്ളിൽ സ്ലാബുകൾ തകരുകയാണ്. റോഡ് നിർമ്മാണത്തിന്റെ പല ഭാഗത്തും ഇത്തരം കാഴ്ചകൾ സ്ഥിരമാണ്.
..................
ആരാധനയ്ക്ക് പള്ളിയിൽ എത്തുന്ന നിരവധി ആളുകൾക്ക് ബുദ്ധിമുട്ടായി തീർന്ന ഈ ഓട അടിയന്തരമായി പുനർക്രമീകരിക്കാൻ കരാർ കമ്പനിക്ക് കെ.എസ്.ടി.പി അധികൃതർ നിർദ്ദേശം നൽകണം
പ്രമോദ് മന്ദമരുതി
(ഇടവക കമ്മിറ്റി സെക്രട്ടറി)