glucometer
പുലിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ഗ്രൂക്കോമീറ്റർ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജീവിത ശൈലി രോഗങ്ങൾ അതികരിച്ചു വരുന്ന സാഹചര്യത്തിൽ സ്വന്തമായി ബ്ലഡ് ഷുഗർ പരിശോധിക്കുന്ന ഉപകരണം ഗ്‌ളൂക്കോമീറ്റർ പുലിയൂർ പഞ്ചായത്തിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ 450 കുടുംബങ്ങൾക്കാണ് സൗജന്യമായി ഗ്‌ളൂക്കോ മീറ്റർ നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹേമലത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽസി കോശി, രാജേഷ് ഗ്രാമം, പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, സവിത മഹേഷ്, മഞ്ജു യോഹന്നാൻ, രതി സുഭാഷ്, ഗോപാലകൃഷ്ണൻ, ലേഖ അജിത് എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സരിത ഗോപൻ സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് നന്ദിയും പറഞ്ഞു.