 
അടൂർ : മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ ഐ. ആർ.സി.എ യുടെ നേത്യത്വത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷം നടത്തി. സീരിയൽ - സിനിമാ - മിമിക്രി താരം പുന്നപ്ര പ്രശാന്ത് (അയ്യപ്പ ബൈജു ) ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. നവജീവൻ കേന്ദ്രം ഡയറക്ടർ ഫാദർ മോൻസി പി ജേക്കബ് ക്യസ്മസ് സന്ദേശം നൽകി. സീരിയൽ നിർമ്മാതാവ് വിനയൻ, ബി.രമേശ്, മദ്യവർജ്ജന സമിതി ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ,തോട്ടുവ മുരളി, വികസന സമിതി സെക്രട്ടറി കുടശനാട് മുരളി, സ്നേഹരാജ്യം ചീഫ് എഡിറ്റർ അമൽരാജ്, ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ഭുവനചന്ദ്രൻ, ലഹരിവിരുദ്ധ ചികിത്സാകേന്ദ്രം ഡയറക്ടർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.