20-ayroor
ഉദ്ഘാടനം

അയിരൂർ : ഭാരതീയ ജനതാ പാർട്ടി അയിരൂർ മണ്ഡലം ഓഫീസ് ഉദ്ഘാടനവും മണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും അയിരൂർ വിദ്യാധിരാജ നഗറിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനു എസ്.പണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ വൈസ് പ്രസിഡന്റ് കെ.ബിന്ദു,ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, ബി.ജെ.ഡി.എസ്. ജില്ലാ സെക്രട്ടറി സതീഷ് ബാബു, പാർട്ടിയുടെ മോർച്ച പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.