20-award
അവാർഡ് ദാന ചടങ്ങ്

പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങ് നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരം നിർവാഹക സമിതി ഭാരവാഹികളായ ശശികുമാര വർമ്മ, നാരായണ വർമ, സെക്രട്ടറി ഗോപു സി.എം, വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി, ജോ. സെക്രട്ടറി പ്രദീപ് കുമാർ, ഖജാൻജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.