
പ്രമാടം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. എം.പി.ജോസ്, ഗീതാകുമാരി, ജി. സുഭാഷ്, പത്മബാലൻ, ആൻസി വർഗീസ്, ജെ. ജയശ്രീ, ജി. ലക്ഷ്മി, ലിസി ജോൺസൺ, എൻ. പ്രസന്നകുമാരി, തോമസ് ജോൺ അയ്യനേത്ത്, ആതിര മഹേഷ്, പി. നന്ദകുമാർ, സുമ എന്നിവർ പ്രസംഗിച്ചു.