അടൂർ : മങ്ങാട് ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ തിരുനാളായ ധനുതിരുവാതിര ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8 മുതൽ ഭാഗവതപാരായണം, വൈകിട്ട് 6 മുതൽ തന്ത്രി നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ കാർമ്മികത്വത്തിൽ കലശം, പുഷ്പാഭിഷകം എന്നിവ നടക്കും.