 
പത്തനംതിട്ട: വിദേശത്ത് ജോലി ചെയ്ത് തിരിച്ചുവന്ന് ദുരിതം അനുഭവിക്കുന്ന പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ ലാൽജി ജോർജ് ആവശ്യപ്പെട്ടു. സ്നേഹപ്രവാസം പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപൻ സാഗരി അദ്ധ്യക്ഷത വഹിച്ചു. എ.എസ് പ്രകാശ്, ഗോകുലം തുളസീധരൻ, കെ.അജിത്കുമാർ, സാഹിതി അനുക്കുട്ടൻ, കൃഷ്ണൻനായർ, ഗീതാ ഭാസ്കരൻ, അച്ചാമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.