അടൂർ: സിദ്ധനർ സർവീസ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയനിലെ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരുടെ യോഗം യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ അടൂർ എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി ബി.മഞ്ചു സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങൾ, വിവിധ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.