പത്തനംതിട്ട : സർക്കാർ ഓഫീസുകളിലെ അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് അവകാശങ്ങൾക്ക് ഒപ്പം കടമയ്ക്കും തുല്യ പ്രാധാന്യം നൽകിയും കാര്യക്ഷമമായ പൊതുജന സേവനം നടത്തിയും എൻ.ജി.ഒ സംഘ് പ്രവർത്തകർ മാതൃകയാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ് ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ബൈഠക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശബരിഗിരി ജില്ലാ സഹ സംഘചാലക് ഡോ. വി. പി. വിജയമോഹൻ മുഖ്യ പ്രഭാഷണം നടത്തി, എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി എസ്.രാജേഷ് ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ് സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ജി.അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ എസ്. ഗിരീഷ് നന്ദിയും പറഞ്ഞു.