 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിലും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടന്ന പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസുകൾ ഡോ.അനൂപ് വൈക്കം, ഡോ.ശരത് ചന്ദ്രൻ, ആശ പ്രദീപ്, രാജേഷ് പൊന്മല, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ എടുത്തു. ഞായറാഴ്ച വൈകിട്ട് 4.30ന് അഡ്.കമ്മിറ്റി അംഗം കെ.ആർമോഹനൻ കൊഴുവല്ലൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ക്ലാസുകളിൽ പങ്കെടുത്തവരുടെ അഭിപ്രായ മികവിന് ആലവടക്ക് ശാഖാംഗം മനോഷിന് പാരിതോഷികം നൽകി അഭിനന്ദിച്ചു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ അമ്പാടി വിതരണം ചെയ്തു.