തിരുവല്ല: യു.ആർ.ഐ, ഹാബേൽ ഫൗണ്ടേഷൻ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം നടത്തി. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. റവ.ജോസ് പുന്ന മഠം അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ സൈമൺ ജോൺ, റവ.ജോൺ മാത്യു റവ പ്രിൻസ് ആർ, അലക്‌സ് തെക്കൻ നാട്ടിൽ ഡോ.സാമുവൽ നെല്ലിക്കാട്, ജോസഫ് ചാക്കോ, റോയ് വർഗീസ് ഇലവുങ്കൽ, പി.പി ജോൺ, ലാലു പോൾ, വി.എം ജോസഫ്, മേജർ എലിസബത്, എ.വി ജോർജ്ജ്, ഷൈനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.