popular

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് മാനേജിംഗ് പാർട്‌ണേഴ്‌സിന്റെ സ്വത്തുക്കൾ ബാന്നിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019 (ബഡ്‌സ് ആക്ട് 2019) പ്രകാരം കണ്ടുകെട്ടുന്നതിലേക്ക് നിയുക്ത കോടതി മുൻപാകെ അപേക്ഷ സമർപ്പിക്കുന്നതിന് തട്ടിപ്പിനിരയായ നിക്ഷേപകരിൽ നിന്ന് ജില്ലാ ഭരണകേന്ദ്രം വിവരങ്ങൾ ശേഖരിക്കുന്നു. നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട തഹസിൽദാരുടെ ഓഫീസിൽ ലഭ്യമാക്കാം. തഹസിൽദാർമാരുടെ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുള്ള മാതൃകയിൽ ഡിസംബർ 22, 23, 24 തീയതികളിൽ വിവരങ്ങൾ നൽകാവുന്നതാണെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.