ചെങ്ങന്നൂർ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് കൂട്ടുനിന്നത് ആഭ്യന്തര വകുപ്പും പൊലീസുമാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട് പറഞ്ഞു. പിണറായി സർക്കാറിന്റെ ഭരണത്തിൽ വീടുകളിൽ പോലും ആളുകൾ സുരക്ഷിതരല്ലെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. ഭീകരവാദികൾ താലിബാൻ മോഡൽ ആക്രമണങ്ങൾ തുടരുമ്പോഴും ഇടതു സർക്കാർ മൗനം പാലിക്കുകയാണെന്നും പ്രമോദ് കാരക്കാട് ആരോപിച്ചു.