 
അടൂർ : തിരുവാതിരനാളിൽ മഹാദേവന്റെ തിരുനടയിൽ അരങ്ങേറാൻ തിരുവാതിര പരിശീലനം നടത്തി വിദ്യാർത്ഥികളും അമ്മമാരും. പെരിങ്ങനാട് തൃച്ചേന്ദ്രമംഗലം മഹാദേവർ ക്ഷേത്രത്തിൽ ആരംഭിച്ച ശ്രീശങ്കരകലാപീഠത്തിലെ വിദ്യാർത്ഥികളും അവരുടെ അമ്മമാരുമടങ്ങുന്ന അൻപതോളം പേരാണ് തിരുവാതിര കളിയിൽ പരിശീലനം നേടിയത്. അന്യമായികൊണ്ടിരിക്കുന്ന ക്ഷേത്രകലകൾ വളർന്നുവരുന്ന തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീശങ്കര കലാപീഠത്തിന് തുടക്കം കുറച്ചത്. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വൈകിട്ട് 7 മുതൽ തിരുവാതിര അരങ്ങേറും.