കാഞ്ഞിറ്റുകര : എസ്.എൻ.ഡി.പി. യോഗം 3704-ാം കാഞ്ഞിറ്റുകര വനിതാസംഘത്തിന്റെ 7-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്നലെ രാവിലെ 10ന് ശാഖാമന്ദിരത്തിൽ നടത്തി. വാർഷിക പൊതുയോഗം യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീത അനിലിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി രജിനി രാജേഷ് (പ്രസിഡന്റ്),രമ്യ സന്തോഷ് (വൈസ് പ്രസിഡന്റ്), വിജയലേഖ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ പങ്കജവല്ലിയമ്മ, ആശ അനുരാജ്, ശാഖാ സെക്രട്ടറി ദീപസുധ, വനിതാസംഘം കേന്ദ്ര കമ്മിറ്റി അംഗം സീമരഘു, ഷേർലി ധർമ്മജൻ എന്നിവർ സംസാരിച്ചു. , വനിതാസംഘം സെക്രട്ടറി റിപ്പോർട്ട് കണക്ക് അവതരിപ്പിച്ചു.