vijnjan
തിരുവല്ലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള വിജ്ഞാനോത്സവം തിരുമൂലപുരം എസ്.എൻ.വി.എസ്.ഹൈസ്കൂളിൽ നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് മേഖലാ കമ്മിറ്റിഅംഗം അജിതമ്പാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ധ്യാപകരായ ബിന്ദു ജി.പിള്ള, സൂസൻ കെ.തോമസ്, ബിന്ദുജ ബി.മോഹൻ,സൂസൻ അലക്സാണ്ടർ, സ്മിത കുഞ്ഞുമോൻ, സിന്ധു വി, ആനി മാത്യു എന്നിവർ വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി. കൃഷ്ണജിത് രാജ്, അഭിരാമി സജീവ്, വൈഷ്ണവി ഉല്ലാസ്, അദ്വൈത് മനോജ്‌, ആദിത്യ അനീഷ്, ഹരിഗോവിന്ദ്.എസ്, അർച്ചന അനിൽ, സൂരജ് സുരേഷ്, അർജുൻ എൻ.ജെ, അശ്വിനി വിനീഷ്, ശ്രീപ്രിയ.എസ്, ഗൗരികൃഷ്ണ, ദേവിക ഗോവിന്ദ്, ഗോപിക അനിൽ, ദേവസേന, അമൃത കുമാർ, അതുല്യ എസ് പണിക്കർ, നിവേദ്യ പ്രദീപ്‌, അഭിരാമി സജീവ്, അർച്ചന സുനിൽ, ആയുഷ് മധു, ഗൗരിനന്ദന എ.എസ്, അപ്സര രാജൻ, ക്രിസ്റ്റീന മനോജ്‌, ആദിത്യ വി.ആർ, ജിയമോൾ കെ.റെജി എന്നീ വിദ്യാർത്ഥികൾ രണ്ടാംഘട്ട വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹതനേടി.