 
അടൂർ : സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് തുടക്കമായി. പെരിങ്ങനാട് പുത്തൻചന്തയിൽ വയലാർ കവിതകളുടെ വിപ്ലവ ദർശനം എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാർ. അഡ്വ.കെ.ബി.രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അഡ്വ.ഡി. ഉദയൻ അധ്യക്ഷനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ.വി.ആർ.സുധീഷ് വിഷയാവതരണം നടത്തി അഖിൽ പെരിങ്ങനാടൻ, പി.ബി.ഹർഷകുമാർ, അഡ്വ.എസ്.മനോജ്, കെ.കുമാരൻ, സി.രാധാകൃഷ്ണൻ, കെ.എൻ.ശ്രീകുമാർ, അഡ്വ.കെ.ബി.രാജശേഖര കുറുപ്പ്, അഡ്വ.എസ്.രാജീവ്, എ.ടി.രാധാകൃഷ്ണൻ, തെങ്ങമം പ്രകാശ്, സതീഷ് ബാലൻ, നിതിൻ റോയി , എ.എൻ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.