തിരുവല്ല: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ തിരുവല്ലയിൽ പ്രകടനവും ധർണയും നടത്തി. ദീപാ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി എസ്.സി.എസ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വർക്കി അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, പ്രദീപ് ആലംതുരുത്തി, ആർ.എസ്.എസ് ജില്ലാ വിദ്യാർത്ഥി പ്രമുഖ് കെ.ആർ രതീഷ് , ഖണ്ഡ് കാര്യവാഹക് ശ്രീകുമാർ, വി.എച്ച്.പി താലൂക്ക് ജനറൽ സെക്രട്ടറി അനിൽ അപ്പു, ഗീതാലക്ഷ്മി, ശ്രീനിവാസ് പുറയാറ്റ്, മിനി പ്രസാദ്, സൂര്യ കലപ്രദീപ്, പൂജാ ജയൻ, രാഹുൽ ബിജു,വിജയകുമാർ തലവന, സുമേഷ് നിരണം, അനീഷ് പുത്തരി എന്നിവർ നേതൃത്വം നൽകി.