rssmallappally
മല്ലപ്പള്ളി: രഞ്ജിത് ശ്രീനിവാസൻ്റെ കൊലപാതകം - സംഘപരിവാർ പ്രതിഷേധം

മല്ലപ്പള്ളി: ആലപ്പുഴയിൽ നടന്ന ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രവർത്തകർ മല്ലപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.

.എസ്.ഡി.പി.ഐ ക്കാരുടെ ആസൂത്രിത കൊലപാതകത്തിനെതിരെ മല്ലപ്പള്ളി ടൗണിൽ നൂറുകണക്കിന് സംഘപരിവാർ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമ്മേളനം ആർ.എസ്.എസ് ജില്ലാ സേവാപ്രമുഖ് എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കാര്യവാഹ് അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിന്ദു, കൊറ്റനാട് പഞ്ചായത്ത് അംഗം രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. സി.എൻ.രവികുമാർ, സതീഷ് പ്രണവം, മുകേഷ്, ജയകുമാർ,ഗോപീകൃഷ്ണൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് വടക്കേമുറി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കോമളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം വെണ്ണിക്കുളം ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളത്തിൽ ബി.ജെ.പി ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.പ്രസാദ്, സി.എൻ.രവികുമാർ, രാജേഷ് കുമാർ, പി വി സജികുമാർ, ബി.ജെ.പി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, വൈസ് പ്രസിഡന്റ് രാജേഷ് കെ.ടി, ജില്ലാ കമ്മിറ്റിയംഗം സന്തോഷ് സദാശിവമഠം തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.