
റാന്നി: അഖിലകേരള വിശ്വകർമ മഹാസഭ ബ്രഹ്മവിലാസം വടശേരിക്കരശാഖ കുടുംബസംഗമം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.വി.പുഷ്പരാജൻ അദ്ധ്യക്ഷതവഹിച്ചു. റാന്നി യൂണിയന്റെ കാരുണ്യസഹായനിധി യൂണിയൻസെക്രട്ടറി പി.എസ്.മധുകുമാർ വിതരണം ചെയ്തു. മഹാസഭ ബോർഡ് അംഗം കെ.ജി.ദിനമണി, വിശ്വകർമ ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ വി.ശാന്തശിവൻ, ജി.മഹേഷ്, കെ.ആർ.ഗോപിനാഥൻ, കെ.ടി.ശശി, വി.ആർ.മധു, ദീപു ടി.ആനന്ദ്, ജീജാമഹേഷ്, പി.കെ.സനൽകുമാർ എന്നിവർ പ്രസംഗിച്ചു.